കോഴിക്കോട് ട്രെയിനില്‍ നിന്ന് സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു; യാത്രക്കാരി കസ്റ്റഡിയില്‍

കോഴിക്കോട്: ട്രെയിനില്‍ നിന്ന് സ്ഫോടകവസ്തു ശേഖരംപിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ മംഗലാപുരം എക്സ്പ്രസ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. 117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്.

സീററിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇതോടൊപ്പം യാത്ര ചെയ്തുവെന്ന് കരുതുന്ന സ്ത്രീയെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെന്നൈയില്‍ നിന്നും തലശ്ശേരിയിലേക്ക് പോകാനുള്ള ടിക്കറ്റാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.

ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. ബോംബ് സ്ക്വാഡ് അടക്കമുള്ളവര്‍ സഥലത്തെത്തി അന്വേഷണം നടത്തുകയാണ്.