സ്ത്രീകളുടെ ചിത്രമിട്ട് സ്വന്തം മനോരോഗം വെളിപ്പെടുത്തുന്ന പ്രവാസി, നാട്ടിലെത്തുമ്പോൾ നിയമവകുപ്പിന്റെ ചികിത്സ ലഭ്യമാക്കും

ഫേസ്ബുക്കിൽ വിയോജിപ്പ് മാന്യമായി പ്രകടിപ്പിക്കുന്നവരോട് ബഹുമാനമുണ്ട്. അല്ലാത്തവരോട് സ്വാഭാവികമായും വെറുപ്പും തോന്നിയിട്ടുണ്ട്. അത്തരത്തിലൊരു മനോ​രോ​ഗിയാണ് പത്തനംതിട്ട കോന്നിയിലുള്ള രഞ്ജിത് എന്നോ മറ്റോ പേരുള്ള ഒരു പെർവേർട്ട് .ഞാനടക്കമുള്ള സ്ത്രീകളുടെ ചിത്രമിട്ടുകൊണ്ട് സ്വന്തം മനോരോഗം വെളിപ്പെടുത്തുന്നുണ്ടെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. വിദേശത്തായ ഇയാൾ നാട്ടിലെത്തിയാൽ അയാൾക്കുള്ള ചികിത്സ ഇവിടെ ഏർപ്പാടാക്കാൻ നിയമവകുപ്പ് ശ്രമിക്കുന്നുണ്ടെന്നും ദീപ തന്റെ കുറിപ്പിൽ പറയുന്നു. കക്കൂസും മലവുമാണെന്നു തോന്നുന്നു അദ്ദേഹത്തിൻ്റെ പ്രിയവിഷയം.. ഈ പോസ്റ്റ് വന്നപ്പോൾ ഇദ്ദേഹം സ്വന്തം പോസ്റ്റുകൾ ഫ്ലഷടിച്ച് കളയുന്നുമുണ്ട്.

ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

പത്ത് പന്ത്രണ്ട് വർഷത്തിലധികമായി ഈ ഇടം ഉപയോഗിക്കുന്നുണ്ട്. ഓർമ്മക്കുറിപ്പുകളും രാഷ്ട്രീയവും എഴുതാറുണ്ട്.പല സുഹൃത്തുക്കളുമുണ്ട്. അതിൽ യോജിപ്പുള്ളവരും വിയോജിപ്പുള്ളവരുമുണ്ട്. വിയോജിപ്പ് മാന്യമായി പ്രകടിപ്പിക്കുന്നവരോട് ബഹുമാനമുണ്ട്. അല്ലാത്തവരോട് സ്വാഭാവികമായും വെറുപ്പും തോന്നിയിട്ടുണ്ട്.അതിനിയും അങ്ങനെത്തന്നെയായിരിക്കും.

പത്തനംതിട്ട കോന്നിയിലുള്ള രഞ്ജിത് എന്നോ മറ്റോ പേരുള്ള ഒരു പെർവേർട്ട് ഞാനടക്കമുള്ള സ്ത്രീകളുടെ ചിത്രമിട്ടുകൊണ്ട് സ്വന്തം മനോരോഗം വെളിപ്പെടുത്തുന്നുണ്ട്.ഓരോരുത്തരുടേയും സാംസ്കാരികനിലവാരവും ബൗദ്ധികനിലവാരവും വ്യത്യസ്തമായിരിക്കും. അതിനനുസരിച്ചുള്ള പെരുമാറ്റമേ അവരിൽ നിന്നുണ്ടാകൂ. അതിൽ അത്ഭുതപ്പെടാനായി യാതൊന്നുമില്ല.

ഗൾഫിൽ വിഐപികളുടെ സെക്യൂരിറ്റി ജോലിയാണെന്നാണറിഞ്ഞത്. വിദേശത്തായതുകൊണ്ട് അയാളുടെ നിർഭാഗ്യവാന്മാരായ സുഹൃത്തുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ ആ പാവത്തെ പിടിച്ചുകെട്ടിക്കൊണ്ടുപോയി അവിടുള്ള ഏതെങ്കിലും മനോരോഗവിദഗ്ധനെ കാണിക്കണം.നാട്ടിൽ വന്നാൽ അയാൾക്കുള്ള ചികിത്സ ഇവിടെ ഏർപ്പാടാക്കാൻ നിയമവകുപ്പ് ശ്രമിക്കുന്നുണ്ട്.

രണ്ട് പെൺകുഞ്ഞുങ്ങളടക്കം മൂന്നു കുട്ടികളുടെ പിതാവാണെന്നറിഞ്ഞു.ആ പാവം കുഞ്ഞുങ്ങളെ അയാളുടെ ദൃഷ്ടിപരിസരത്തിൽ നിന്ന് അകറ്റി നിർത്തുന്നതാണ് സുരക്ഷിതം.

ടിയാൻ്റെ മനോരോഗജല്പനങ്ങളിൽ ഏതാനും ചിലത് ചുവടെ. ഇയാളുടെ മനോവിഭ്രാന്തിക്കിരയാവുന്നവർ ഇടതുപക്ഷനിലപാടുകൾ വെച്ചു പുലർത്തുന്നവർ മാത്രമല്ല.പ്രിയങ്ക ഗാന്ധിയേയും സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയേയും നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും ഒക്കെ ഇതേ നിലവാരത്തിൽ അധിക്ഷേപിച്ചിട്ടുണ്ട്.കക്കൂസും മലവുമാണെന്നു തോന്നുന്നു അദ്ദേഹത്തിൻ്റെ പ്രിയവിഷയം.. ഈ പോസ്റ്റ് വന്നപ്പോൾ ഇദ്ദേഹം സ്വന്തം പോസ്റ്റുകൾ ഫ്ലഷടിച്ച് കളയുന്നുമുണ്ട്.