സന്ദർശകർക്ക് വിലക്കുണ്ടെങ്കിലും മുസ്‌ലിയാർ ആണെന്ന് കണ്ടപ്പോൾ ഇന്നസെന്റ് ഇറങ്ങി വന്നു

മലാളികളു‌‌‌ടെ പ്രീയപ്പെട്ട നടനാണ് ഇന്നസെന്റ്. ഒരേ സമം ചിരിപ്പിക്കുകും ചിന്തിപ്പിക്കുകും ചെയ്യുന്ന താരം രാഷ്‌ട്രീത്തിലും ഒരു കൈ നോക്കിയിരുന്നു. സിനിമയിൽ ഹാസ്യ കഥാപാത്രങ്ങളാണ് ഇന്നസെന്റ് കൂടുതൽ കൈകാര്യം ചെ്തിരിക്കുന്നത്.കാൻസറെന്ന രോ​ഗം ജീവിതത്തെ തളർത്തിയപ്പോൾ പോലും ആ ഹാസ്യ സ്വഭാവം ഉപേക്ഷിച്ചില്ല. ഇപ്പോൾ ഇന്നസെന്റിനെയും അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയ ഒരു മുസ്‍ലിയാരെക്കുറിച്ചും എഴുത്തുകാരൻ ഇബ്രാഹിം ടി.എൻ.പുരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്

കുറിപ്പിങ്ങനെ

സിനിമാനടന്റെ അടുത്ത് മുസ്‌ലിയാർക്ക് എന്തു കാര്യം എന്ന് ചോദിക്കരുത്.ഈ മുസ്‌ലിയാർക്ക് ഒരു ശീലമുണ്ട്. ഏത് മഹല്ലിൽ ജോലി ഏറ്റാലും എല്ലാ വീട്ടുകാരുമായും സൗഹൃദത്തിലാവും. അതിൽ ജാതി മത ഭേദമില്ല. അവരുടെ സുഖ വിവരങ്ങൾ അന്വേഷിക്കും.ഏതാണ്ട് ഒരു കുഞ്ഞായിൻ മുസ്‌ലിയാർ സ്റ്റൈൽ.അങ്ങനെ ഒരു സായാഹ്നത്തിൽ ഇന്നസെന്റിന്റെ വീടിനടുത്തുമെത്തി.

സുഖമില്ലെന്ന് അറിഞ്ഞപ്പോൾ കാണാനുള്ള മോഹം അറിയിച്ചു. സന്ദർശകർക്ക് വിലക്കുണ്ടെങ്കിലും മുസ്‌ലിയാർ ആണെന്ന് കണ്ടപ്പോൾ ഇന്നസെന്റ് ഇറങ്ങി വന്നു. കോവിഡ് കാലമായതു കൊണ്ട് അകത്തേക്ക് വിളിക്കുന്നില്ലെന്ന് മുഖവുര. പിന്നെ സ്നേഹാന്വേഷണം. രാഷ്ട്രീയ, സാമൂഹ്യ അനുഭവങ്ങളുടെ പങ്കുവെക്കൽ… പ്രാർത്ഥിക്കണ ട്ടോ എന്ന് തനതു സ്റ്റൈലിൽ ഒരു അഭ്യർത്ഥനയും… ബലേ ഭേഷ്….