സ്‌കൂൾ കുട്ടികളുമായി വിനോദയാത്ര, വ്യാജരേഖ നിർമ്മിച്ചത് സർവീസ് നടത്തിയ രണ്ട് ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിൽ

തിരുവനന്തപുരം : സ്‌കൂൾ കുട്ടികളുമായി വിനോദയാത്ര പോകുന്നതിനായി വ്യാജരേഖ നിർമ്മിച്ച രണ്ട് ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിൽ എടുത്തു. വ്യാജരേഖയുണ്ടാക്കി സർവ്വീസിനെത്തിയതോടെയാണ് പിടിവീണത്. കാവശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബസുകളാണ് എംവിഡി പിടിച്ചെടുത്തത്.

യാത്രക്കായി മോട്ടോർ വാഹന വകുപ്പ് നൽകേണ്ട സമ്മത പത്രം ബസ് ഉടമ വ്യാജമായി നിർമ്മിക്കുകയായിരുന്നു. സംഭവത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ നേരിട്ട് പരിശോധനയ്‌ക്ക് നിർദ്ദേശം നൽകുകയായിരുന്നു. വ്യാജ രേഖകൾ സമർപ്പിച്ചതിനും അനുമതിയില്ലാതെ സർവീസ് നടത്താൻ ശ്രമിച്ചതിനുമായി 6250- രൂപ ബസുടമയിൽ നിന്ന് പിഴ ഈടാക്കി.

അതേസമയം റോബിന്‍ ബസിന്റെ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി 18 വരെ ഹൈക്കോടതി മരവിപ്പിച്ചു. ബസ്സുടമയായ കോഴിക്കോട് സ്വദേശി കിഷോര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ വിശദീകരണത്തിന് സര്‍ക്കാര്‍ സമയം തേടി. ഹര്‍ജികള്‍ 18 -ന് പരിഗണിക്കാനിരികെ റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് മരവിപ്പിച്ചു

എന്നാല്‍, റോബിന്‍ ബസിന്റെ പെര്‍മിറ്റിന്റെ കാലാവധി നവംബര്‍ 29-ന് കഴിഞ്ഞിരുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന് കോടതി പറഞ്ഞു. പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ പിടിച്ചെടുത്ത രണ്ടു ബസുകള്‍ പിഴ ഈടാക്കി വിട്ടുനല്‍കാനും കോടതി നിര്‍ദേശിച്ചു.