പ്രശസ്ത ബ്രട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ ഹൈക്കിങ്ങിനിടെ കാണാതായി.

ലോസ് ആഞ്ജലസ് . പ്രശസ്ത ബ്രട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ ഹൈക്കിങ്ങി നിടെ കാണാതായി. ഹൈക്കിങ്ങിനിടെ തെക്കൻ കാലിഫോര്‍ണിയയിലെ സാന്‍ ഗബ്രിയേല്‍ പര്‍വതനിരകളിൽ വെച്ചാണ് അറ് ദിവസം മുൻപ് ഹൈക്കിങ്ങിനിടെ താരത്തെ കാണാതാവുന്നത്. താരത്തെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.

രണ്ട് കാല്‍നടയാത്രക്കാരെ കഴിഞ്ഞ വെള്ളിയാഴ്ച കാണാതാകുന്നത്. അതിൽ ഒരാൾ സാന്‍ഡ്‌സ് ആണെന്ന് പിന്നീടാണ് സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് അറിയിക്കുന്നത്. ഗബ്രിയേല്‍ പര്‍വതനിരകളിലെ ബാള്‍ഡി ബൗള്‍ മേഖലയില്‍ വച്ചാണ് സാന്‍ഡ്‌സിനെ കാണാതായത്. സാഹസിക യാത്രക്കാരുടെ ഇഷ്ടപ്രദേശങ്ങളിലൊന്നാണ് ബാള്‍ഡി ബൗള്‍. ഹിമപാതത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതാണ് ഈ പ്രദേശം.

ഗ്രൗണ്ട് സർച്ച് നടത്തിയിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനെ തുടർന്ന് ശനിയാഴ്ച അത് തുടരാനായില്ല. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുകൊണ്ടുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. സുരക്ഷിതമായതിനു ശേഷമായിരിക്കും ​ഗ്രൗണ്ട് സെർച്ച് പുനഃരാരംഭിക്കുക. അടുത്തിടെ രണ്ട് ഹൈക്കേഴ്സ് പ്രദേശത്ത് മരിച്ചിരുന്നു.

ബ്രിട്ടനിൽ ജനിച്ച ജൂലിയന്‍ സാന്‍ഡ്‌സ് ഇപ്പോൾ നോർത്ത് ഹോളിവുഡിലാണ് താമസിച്ചു വരുന്നത്. 65കാരനായ താരം ഓസ്കർ പുരസ്കാരം നേടിയ ചിത്രങ്ങളിൽ ഉൾപ്പടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദ കില്ലിങ് ഫീല്‍ഡ് , എ റൂം വിത്ത് എ വ്യൂ,നേക്കഡ് ലഞ്ച്, കാറ്റ് സിറ്റി,ദ സര്‍വൈവലിസ്റ്റ് തുടങ്ങിയ നിരവധി സിനിമകളിലും ടെലിവിഷന്‍ സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്.