തൃശൂരിൽ കർഷക ആത്മഹത്യ, കീടനാശിച്ച് കഴിച്ച് ചികിത്സയിലിരുന്ന കർഷകൻ മരിച്ചു

തൃശൂർ : കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വേനോലി വടക്കേത്തറ സ്വദേശി രാധാകൃഷ്ണൻ (56) ആണ് മരിച്ചത്. കഴിഞ്ഞ 5നാണ് രാധാകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. രാധാകൃഷ്ണന് മൂന്ന് ഏക്കറിൽ കൃഷിയുണ്ട്. ഒന്നാം വിളയിറക്കാനുള്ള നെട്ടോട്ടത്തിലായിരുന്നെന്നും ഇതിനു സാധിക്കാതെ വന്നതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബന്ധുക്കൾ പറയുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിലവിൽ അസ്വഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ടെന്നും ബന്ധുക്കളുടെ പരാതി അന്വേഷിക്കുമെന്നും കസബ പൊലീസ് അറിയിച്ചു.