വയനാട്ടില്‍ പുല്ല് മുറിക്കാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

വയനാട്. പുല്ലരിയാന്‍ പോയ കര്‍ഷകനെ മീനങ്ങാടിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മീനങ്ങാടി മുരണിയില്‍ പുഴയോരത്താണ് കര്‍ഷകന്‍ പുല്ല് മുറിക്കാന്‍ പോയത്. കുണ്ടുവയയില്‍ കീഴാനിക്കല്‍ സുരേന്ദ്രനെയാണ് കാണാതായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

അതേസമയം സുരേന്ദ്രന്റെ കരച്ചില്‍ കേട്ടതായി നാട്ടുകാര്‍ പറയുന്നു. സമീപത്തെ പുല്ലിലൂടെ വലിച്ചു കൊണ്ടുപോയ പാടുകളും ഉണ്ടെന്നാണ് വിവരം. കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപത്തെ കുണ്ടുവയല്‍ ഭാഗത്താണ് സുരേന്ദ്രനെ കാണാതായത്.