പാകിസ്താൻ വിചാരിച്ചാൽ ജമ്മുകശ്മീർ ഗാസയാകും, ഭീഷണിയുമായി ഫറൂഖ് അബ്ദുള്ള

പാകിസ്താനെ ശത്രു ആക്കിയാൽ ഇന്ത്യ വിവരമറിയും. ഗാസയ്ക്കും പ്ളാസ്ത്ഹനും സംഭവിച്ച ദുർഗതിയാകും ഇന്ത്യയ്ക്ക് ഉണ്ടാകുക എന്ന് നാഷണൽ കോൺഫറൻസ് എംപി ഫാറൂഖ് അബ്ദുള്ള. പാകിസ്താനെ മനസിലാക്കാനുള്ള ഈ അവസരം ഇന്ത്യ പാഴാക്കിയാൽ അനുഭവിക്കേണ്ടി വരിക വലിയ ഭവിഷ്യത്തുകൾ പാകിസ്താനുമായി ചർച്ചയിലൂടെ പരിഹാരം കണ്ടില്ലെങ്കിൽ ഇസ്രായേൽ ആക്രമണം നടത്തുന്ന ഗാസയുടെ അവസ്ഥയായിരിക്കും ഇന്ത്യയ്ക്ക് ഉണ്ടാവുക എന്ന് നാഷണൽ കോൺഫറൻസ് എംപി ഫാറൂഖ് അബ്ദുള്ള. പാകിസ്താനുമായി ശത്രുത പുലർത്തിയാൽ ഇസ്രായേൽ സേനയുടെ ബോംബാക്രമണത്തിന് ഇരയാകുന്ന ഗാസയ്ക്കും പലസ്തീനും സംഭവിച്ച അതേ ഗതി ഇന്ത്യയ്ക്കും നേരിടേണ്ടിവരുമെന്നാണ് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടത്.

അയൽക്കാരുമായി സൗഹൃദം പുലർത്തിയാൽ രണ്ടുപേരും പുരോഗമിക്കും എന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. “നമുക്ക് നമ്മുടെ സുഹൃത്തുക്കളെ മാറ്റാമെന്നും അയൽക്കാരെ മാറ്റാൻ കഴിയില്ലെന്നും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പറഞ്ഞിട്ടുണ്ട്. അയൽക്കാരുമായി യുദ്ധമല്ല വേണ്ടത്. ഉഭയകക്ഷി പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണുകയാണ് വേണ്ടത് ” എന്നും ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.

2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യ-പാക് ബന്ധം വഷളായിയെന്ന് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. “ഇപ്പോൾ നവാസ് ഷെരീഫ് പാകിസ്താന്റെ പ്രധാനമന്ത്രി ആവാൻ പോവുകയാണ്. നമ്മളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അവർ പറയുന്നുണ്ട്. എന്നാൽ ഇന്ത്യ യാതൊരു ചർച്ചയ്ക്കും തയ്യാറാകുന്നില്ല. പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കണ്ടില്ലെങ്കിൽ ഇസ്രായേൽ ബോംബ് ആക്രമണം തകർത്തുകളഞ്ഞ ഗാസയുടെ അവസ്ഥ ഇന്ത്യയ്ക്കും വന്നുചേരും” എന്നും ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീർ ഇപ്പോൾ സാധാരണ നിലയിൽ ആണെന്ന വാദത്തെയും മുൻ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുള്ള വിമർശിച്ചു.

സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളിലൂടെ ഭീകരതയെ പരാജയപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതെ സമയം ജമ്മുകശ്മീർ പൂഞ്ചിലെയും രജൗറിയിലെയും ഭീകര ഭീഷണി നേരിടാൻ കൂടുതൽ സൈന്യത്തെ വിന്യസിക്കും. സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പാക്കിസ്ഥാൻ-ചൈന ബന്ധമുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. അതിനിടെ, ഭീകരരുടെ വെടിയേറ്റ് 8 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ സൈനിക ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു.

പൂഞ്ചിലെയും രജൗറിയിലെയും സുരക്ഷാ സാഹചര്യം കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ നേരിട്ടെത്തി വിലയിരുത്തിയിരുന്നു. ദേരാ കി ഖലിയിൽ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചത് ഉൾപ്പെടെ കണക്കിലെടുത്ത് പൂഞ്ചിലും രജൗറിയിലും കൂടുതൽ സൈന്യത്തെ വിന്യസിക്കും. ജമ്മുകശ്മീരിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സൈനികരെ എത്തിക്കും. കശ്മീരിലെ സമാധാനാന്ത:രീക്ഷം ഇല്ലാതാക്കാൻ അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനം പാക്കിസ്ഥാൻ നടത്തുന്നതായാണ് സൈന്യത്തിന്റെ വിലയിരുത്തൽ.

പാക്കിസ്ഥാനിലെ വിദഗ്ധ ആയുധ പരിശീലനം നേടിയ വിരമിച്ച സൈനിക ഉദ്യോഗസ്ഥർക്ക് ഭീകരപ്രവർത്തനത്തിൽ പങ്കുണ്ട്. ചൈനയുടെ സഹായം പാക്കിസ്ഥാന് ലഭിക്കുന്നു. ഭീകരസംഘടനകളായ ജയ്ഷെ മുഹമ്മദും ലഷ്ക്കറെ തയ്ബയും ഉപയോഗിക്കുന്നത് ചൈനീസ് നിർമിത ആയുധങ്ങളാണ്. ലഡാക്കിൽ ഇന്ത്യ നടത്തിയ അധിക സേനാവിന്യാസം പിൻവലിക്കാൻ വേണ്ടിയാണ് ഇന്ത്യ-പാക് അതിർത്തിയിൽ അശാന്തിയുണ്ടാക്കാൻ ചൈന സഹായം നൽകുന്നതെന്നാണ് വിലയിരുത്തൽ. ചൈന അതിർത്തിയിലെ സേനാവിന്യാസത്തെ ബാധിക്കാതെയാകും പൂഞ്ചിലും രജൗറിയിലും കൂടുതൽ സൈനികരെ എത്തിക്കുക. രജൗറിയിൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

മൂന്ന് യുവാക്കൾ സൈന്യത്തിന്റെ കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് രജൗറിയിലും പൂഞ്ചിലും ഇന്റർനെറ്റ് വിലക്ക് തുടരുകയാണ്. സംഭവത്തിൽ സൈന്യം അന്വേഷണം തുടങ്ങി. ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം നാലുപേർക്കെതിരെ നടപടിയെടുത്തു. കുപ്‌വാരയിൽ 2015ലെ ഭീകരാക്രമണത്തിൽ വെടിയേറ്റ് അബോധാവസ്ഥയിലായ ലഫ്റ്റനന്റ് കേണൽ കരൺബീർ സിങ് നട്ട് വീരമൃത്യുവരിച്ചു.