മദ്യലഹരിയിൽ 15കാരനെ മർദിച്ച് പിതാവ്, രണ്ടാം ഭാര്യയും അകത്തായി

കോഴിക്കോട് : മദ്യലഹരിയിൽ പതിനഞ്ചുകാരനായ മകനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്താണ് പിടിയിലായത്. സംഭവത്തിൽ ഇയാളുടെ രണ്ടാം ഭാര്യ സുധയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീജിത്ത്, മകനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇയാൾ സ്ഥിരം മദ്യപാനിയാണ് വീട്ടിൽ മദ്യപിച്ചെത്തിയ ഇയാൾ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ശ്രീജിത്തിനെ പിടിച്ചു മാറ്റിയത്. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു.

കുട്ടിയുടെ മൊഴിയെടുത്ത പൊലീസ്, ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ രണ്ടാം ഭാര്യയായ സുധയെ കസ്റ്റഡിയിലെടുത്തതായും കുട്ടിയെ മർദ്ദിച്ചതിൽ ഇവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.