മഞ്ജുഷ മരണത്തിലേക്ക് യാത്രയായ അതേ സ്‌കൂട്ടറില്‍ പിതാവും യാത്രയായി

വിധി തടുക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് പൊതുവേ പറയാറ്. എന്നാല്‍ ഒരച്ഛന് മകള്‍ മരിച്ച അതേ മരണം തന്നെ വിധിയാകുമ്പോഴോ? പെരുമ്പാവൂര്‍ പുല്ലുവഴിയിലാണ് അപകടം നടന്നത്. മോഹന്‍ദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയ വാഹനം പിന്നീട് പിടികൂടി. വാഹനാപകടത്തില്‍ അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസും വാഹനാപകടത്തില്‍ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം.

2018 ലായിരുന്നു റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്‍ദാസ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചത്. എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം.കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയില്‍ നൃത്ത ഗവേഷണ വിദ്യാര്‍ഥിയും ഗായികയുമായുമായിരുന്നു മഞ്ജുഷ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ഗായികയുമായിരുന്നു.