ഹിന്ദുമതം അത്ഭുതപ്പെടുത്തി, ക്രിസ്ത്യൻ വൈദീകൻ ആയിട്ടും ശബരിമല മേൽ ശാന്തിയുടെ അടുത്തേക്ക് കൊണ്ടുപോയി, ഫാ മനോജ്

മണ്ഡല വൃതമെടുത്ത് മല ചവിട്ടി അയ്യപ്പ ദർശനം നടത്തി തത്വമസിയുടെ പൊരുളറിഞ്ഞ് വൈദികൻ. ഹിന്ദുമതം അത്ഭുതപ്പെടുത്തി, ഹിന്ദുവാകാൻ മതം മാറേണ്ട, ഞാനും ഹിന്ദുവെന്ന് ഫാ മനോജ് കർമ്മ ന്യൂസിനോട് പറഞ്ഞു.

ക്രിസ്ത്യൻ മതത്തിൽ ആരും ഭക്തരേ ക്രിസ്തു എന്ന് വിളിക്കുന്നില്ല, മാലയിട്ട അന്ന് മുതൽ എന്നെ ഹിന്ദുക്കൾ വിളിച്ചിരുന്നത് അയ്യപ്പൻ എന്നായിരുന്നു,ക്രിസ്ത്യൻ വൈദീകൻ ആയിട്ടും എന്നെ ശബരിമലയിൽ മേൽ ശാന്തിയുടെ അടുത്തേക്ക് കൊണ്ടുപോയി ആദരവ് നല്കി. ഇതൊക്കെ ശബരിമല ദർശനത്തിന്റെ മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ്. ദേവസ്വം ബോർഡ് അം​ഗങ്ങളും, പൊലീസ് ഉദ്യെ​ഗസ്ഥരും ഉൾപ്പെടെ നല്കിയ സ്നേഹവും, കരുതലും, ബഹുമാനവും നിർവ്വചനങ്ങൾക്കപ്പുറം.

ശബരിമല ദർശനം നടത്തിയതിന്റെ പേരിൽ സഭയിൽ നിന്ന് പുറത്താക്കിയതിൽ ഫാ മനോജിന്റെ വിശദീകരണം ഇങ്ങനം. ഓരോ സഭയും ഓരോ നിയമാവലിയിലാണ് പ്രവർത്തിക്കുന്നതും നിലനില്ക്കുന്നതും. അതിനെ ലംഘിക്കുന്നവരെ സഭ പുറത്താക്കും. പണ്ട് ക്രിസ്തു ദേവനും സംഭവിച്ചത് അത് തന്നെ. അത് ആവർത്തിക്കുന്നു. അങ്ങനെയേ ഈ പ്രവർത്തിയെ കാണുന്നുള്ളു, ആരോടും പരിഭവമില്ല.

ഭാരതത്തിന്റെ പൈതൃകത്തെ അടിസ്ഥാനമാക്കിയാണ് ഹൈന്ദവമതം നിലനില്ക്കുന്നത്. മതം എന്നതിനെക്കാൾ അതൊരു സംസ്കാരമാണ്അത് നമ്മുടെ സ്വന്തമാണ് . ബാക്കിയെല്ലാം വന്ന് കയറിയതാണ് അതുകൊണ്ടുതന്നെ , അത് അടിച്ചേല്പിക്കപ്പെട്ടതാണ്. അതിൽ ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട്. അത് പലർക്കും അറിയില്ല. ക്രിസ്തു മതം ആണെങ്കിലും, ഇസ്ലാം മതം ആണെങ്കിലും എല്ലാത്തിലും അടങ്ങിയിരിക്കുന്ന ചേരുവകൾ ഒന്നുതന്നെ. എല്ലാം തത്വമസി എന്നു തന്നെയാണ്. അത് എല്ലാവരും തിരിച്ചറിയണം. അതിനായാണ് ഇനി പ്രവർത്തനങ്ങളെന്നും ഫാ മനോജ് കൂട്ടിച്ചേർത്തു.