മകനും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച പിതാവ് അടിയേറ്റ് മരിച്ചു

തൊടുപുഴ. മകനും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കം പറഞ്ഞ് തീര്‍പ്പാക്കുവാന്‍ ചെന്ന പിതാവിനെ മകന്റെ സുഹൃത്തുക്കള്‍ അടിച്ച് കൊലപ്പെടുത്തി. ഇടുക്കി കട്ടപ്പനയിലെ നിര്‍മല സിറ്റിയിലാണ് സംഭവം. സംഭവത്തില്‍ നിര്‍മല സിറ്റിയിലെ രാജുവാണ് മരിച്ചത്. രാജുവിന്റെ മകന്‍ രാഹുലിന്റെ ബൈക്കുമായി സംബന്ധിച്ച തര്‍ക്കത്തിലാണ് കൊലപാതകം നടന്നത്.

രാഹുലിന്റെ ബൈക്ക് സുഹൃത്തുക്കളായ വാഴവര സ്വദേശി ഹരികുമാറും കാരി്കുഴിയി സ്വദേശി ജോബിയും കൊണ്ടുപോയിരുന്നു. എന്നാല്‍ ബൈക്ക് അപകടത്തില്‍ പെട്ടു. തുടര്‍ന്ന് ബൈക്കിന് സംഭവിച്ച കേടുപാടുകള്‍ ശരിയാക്കുന്നതിനായി 5000 രൂപ നല്‍കണമെന്ന് സുഹൃത്തുക്കളോട് രാഹുല്‍ ആവശ്യപ്പെട്ടു. ഇത് ചോദിച്ച് ഇരുവരും എത്തിയതോടെയ രാഹുലും സുഹൃത്തുക്കളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഹരികുമാറിനെയും ജോബിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.