ഒരു യൂണിഫോമും ഒരിക്കലും അടിച്ചേല്‍പ്പിക്കല്‍ ആവരുത്, കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കട്ടെ, ഫാത്തിമ അസ്ല പറയുന്നു

ബാലുശ്ശേരി ഗവണ്‍മെന്റ് എച്ച് എസ് എസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോ പാന്റും ഷര്‍ട്ടും ആക്കിയ തീരുമാനത്തിനെതിരെ വലിയ വിവാദങ്ങളാണ് ഉയരുന്നത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഫാത്തിമ അസ്ല. ബോഡി ഷെയ്മിംഗും തുറിച്ചു നോട്ടങ്ങളും കമന്റടികളും നില നില്‍ക്കുന്ന ഈ സമൂഹത്തില്‍ ഇഷ്ട്ടമുള്ള വേഷം ധരിക്കാന്‍ കഴിയാതെ, ശരീരം മുഴുവന്‍ മറച്ചു നടക്കുന്ന ഒരുപാട് പെണ്‍കുട്ടികളെ അറിയാം.. അവര്‍ക്കൊക്കെ ഒരു ദിവസം കൊണ്ട് ചെറിയ ഷെര്‍ട്ടോ ജീന്‍സോ ധരിച്ചു മുന്നോട്ട് വരാന്‍ ധൈര്യമോ ‘എന്റെ ശരീരമല്ല ഞാന്‍’ എന്ന ബോധ്യം ഉണ്ടാവാന്‍ മാത്രം പ്രിവിലേജോ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല.-ഫാത്തിമ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, ജീന്‍സിന്റെ കൂടെ ചെറിയ ടോപ്പോ ടീ ഷെര്‍ട്ടോ ഇട്ട് public നെ ഫേസ് ചെയ്യാന്‍ ഞാന്‍ ഇത്രയും കാലം ആയിട്ട് പഠിച്ചിട്ടില്ല, അല്ലെങ്കില്‍ എന്റെ disabled body തരുന്ന inferiority complex മറി കടക്കാന്‍ മാത്രമുള്ള confidence ഇപ്പോഴും ഉണ്ടായിട്ടില്ല…Body shaming ഉം തുറിച്ചു നോട്ടങ്ങളും കമന്റടികളും നില നില്‍ക്കുന്ന ഈ സമൂഹത്തില്‍ ഇഷ്ട്ടമുള്ള വേഷം ധരിക്കാന്‍ കഴിയാതെ, ശരീരം മുഴുവന്‍ മറച്ചു നടക്കുന്ന ഒരുപാട് പെണ്‍കുട്ടികളെ അറിയാം.. അവര്‍ക്കൊക്കെ ഒരു ദിവസം കൊണ്ട് ചെറിയ ഷെര്‍ട്ടോ ജീന്‍സോ ധരിച്ചു മുന്നോട്ട് വരാന്‍ ധൈര്യമോ ‘എന്റെ ശരീരമല്ല ഞാന്‍’ എന്ന ബോധ്യം ഉണ്ടാവാന്‍ മാത്രം പ്രിവിലേജോ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല..

ശീലമാവാന്‍ എടുക്കുന്ന സമയം കൊണ്ട് അവര്‍ക്ക് ഉണ്ടാവുന്ന ട്രോമകളും ചെറുതാവാന്‍ സാധ്യത ഇല്ല..സ്‌കൂള്‍ കുട്ടികള്‍ ഏറ്റവും കംഫര്‍ട്ട് ആയ വസ്ത്രം ധരിച്ചു വന്ന് പോവേണ്ട ഇടമാണ്.. ഒരു യൂണിഫോമും ഒരിക്കലും അടിച്ചേല്‍പ്പിക്കല്‍ ആവരുത്, കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കട്ടെ, പറ്റാത്തതിനോട് No പറയാനുള്ള സ്പേസ് അവര്‍ക്ക് കിട്ടട്ടെ..