ചലച്ചിത്ര നിര്‍മാതാവ് പിവി ഗംഗാധരന്‍ അന്തരിച്ചു

കോഴിക്കോട്. ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പിവി ഗംഗാധരന്‍ അന്തിരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അങ്ങാടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍. ഒരു വടക്കന്‍ വീരഗാഥ, അച്ചുവിന്റെ അമ്മ, കാണാക്കിനാവ് എന്നി ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ നിര്‍മിച്ചു.

23 സിനിമകള്‍ നിര്‍മിച്ച അദ്ദേഹം. എഐസിസി അംഗമായിരുന്ന അദ്ദേഹം. 2011ല്‍ കോഴിക്കോട് നോര്‍ത്ത് നിയമസഭ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ക്ക് സംസ്ഥാന അവര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ശാന്തം എന്ന സിനിമയ്ക്ക് ദേശീയ പരിസ്‌കാരവും ലഭിച്ചു.

മലയാളത്തില് ഐവി ശശി, ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ഷാജി കൈലാസ്, പ്രിയദര്‍ശന്‍, വിഎം വിനു എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്യ കെടിസി ഗ്രൂപ്പ് സ്ഥാപകന്‍ പിവി സാമിയുടെയും മാധവി സാമിയുടെയും മകനായാണ് ജനനം.