ന്യായമായ നികുതി വർധന നടപ്പാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം. സംസ്ഥാനത്ത് ന്യായമായ നികുതി വർധന നടപ്പാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അത് ജനങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം കൂട്ടും. കിഫ്ബി വഴി വൻകിട പദ്ധതികൾ പ്രഖ്യാപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 1960ലോ 70ലോ വാങ്ങിയിരുന്ന നികുതിതന്നെ ഇപ്പോൾ വാങ്ങാനാവില്ല.

ബജറ്റിൽ പെൻഷൻ പ്രായം കൂട്ടാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി മൂന്നിനാണു കെ.എൻ.ബാലഗോപാൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി 10 വരെ ചേരുന്ന സഭ പിന്നീട് 27ന് പുനരാരംഭിച്ച് മാർച്ച് 30നകം ബജറ്റ് പാസാക്കി പിരിയും.