രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ ഒരുമിച്ച് നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം. രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ തുക സര്‍ക്കാര്‍ വിഷു പ്രമാണിച്ച് ഒരു മിച്ച് വിതരണം ചെയ്യുന്നു. കേരളത്തിലെ 60 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് സര്‍ക്കാര്‍ 1871 കോടി രൂപ അനുവദിച്ചു. ക്ഷേമ പെന്‍ഷന്‍ ഏപ്രില്‍ 10 മുതല്‍ വിതരണം ചെയ്യും.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും 22,000 കോടി രൂപ സര്‍ക്കാരിന്റെ വര്‍ഷാന്ത്യ ചെലവുകള്‍ക്കായി മാര്‍ച്ച് മാസത്തില്‍ അനുവദിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറി അടച്ച് പൂട്ടുമെന്നും കേരളം ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളം മുടങ്ങുമെന്നും ചിലര്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.