ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം; കനത്ത പുകയിൽ മൂടി കൊച്ചി നഗരം

കൊച്ചി. മാലിന്യ കൂനയ്ക്ക് തീ പിടിച്ചതിനെ തുടര്‍ന്ന് കനത്ത പുകയില്‍ മൂടി കൊച്ചി നഗരം. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ മാലിന്യ കൂനയ്ക്കാണ് തീ പിടിച്ചത്. വ്യാഴാഴ്ച നാല് മണിയോടെയാണ് മാലിന്യ കൂനയ്ക്ക് തീ പിടിച്ചത്. എന്നാല്‍ കാറ്റില്‍ തീ പടര്‍ന്നതോടെ തീയണയ്ക്കുവാന്‍ സാധിക്കാത്ത അവസ്ഥയായി. തീയണക്കാനുള്ള ശ്രമം തുടര്‍ന്ന് വരുകയാണ്.

അതേസമയം കൊച്ചി നഗരത്തില്‍ കനത്ത പുക കാരണം വാഹനഗതാഗതം പോലും ദുഷ്‌കരമായിരിക്കുകയാണ്. പ്ലാന്റിലെ അഗ്നി രക്ഷ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതും ദുരിതം ഇരട്ടിയാക്കി. കാക്കനാടും തൃപ്പൂണിത്തുറയിലും ഇന്നലെ വൈകുന്നേരം തന്നെ പുക എത്തിയിരുന്നു. രൂക്ഷമായ ദുര്‍ഗന്ധത്തോടെയാണ് നഗരത്തില്‍ പുകയുള്ളത്.