ഇലക്ട്രോണിക് കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം

കോഴിക്കോട് നഗരത്തിലെ ഇംഗ്ലീഷ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ ഇലക്ട്രോണിക് കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ വില്‍ക്കുന്ന വൈദ്യുതിയില്ലാത്ത കമ്പനിയുടെ ഗോഡൗണിൽ തീ പടര്‍ന്നവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇലക്ട്രോണിക് സാധനങ്ങള്‍ കൊണ്ടുവരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികളുമാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.