18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24-ന്

ന്യൂഡൽഹി : പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലായ് മൂന്നുവരെ. ഒമ്പതുദിവസത്തെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കുകയും പുതിയ പാർലമെൻ്റ് അംഗങ്ങൾ (എംപിമാർ) സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും.

രാജ്യസഭയുടെ 264-ാമത് സമ്മേളനം 2024 ജൂൺ 27 മുതൽ ജൂലൈ മൂന്നുവരെ നടക്കും. ജൂൺ 27-ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.