കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

കോട്ടയം. കാറും ഓട്ടോയും കാഞ്ഞരപ്പിള്ളിയില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറല്‍ ആശുപത്രിക്ക് സമീപം ദേശീയ പാത 183ലാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ സ്വദേശി ഇലവുങ്കല്‍ ജീസ്, ഓട്ടോറിക്ഷ യാത്രക്കാരായ പുറത്തോട് ഇഞ്ചിയാനി വലക്കാമറ്റം ലാലി, മകള്‍ റിയ, റിയയുടെ മകള്‍ ഒരു മാസം പ്രായമുള്ള കുഞ്ഞ്, കാര്‍ ഡ്രൈവര്‍ മുക്കാലി കറ്റുവേലില്‍ സാബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെ ഒന്നരയോടെയായിരുന്നു അപകടം.

റിയയുടെ മകളെ പൊന്‍കുന്നം ശാന്തി ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചശേഷം തിരികെ വീട്ടില്‍ പോകും വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജീസ്, റിയസ ലാലി, റിയയുടെ മകള്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.