കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടു പോയ അഞ്ചംഗ സംഘം പോലീസ് പിടിയില്‍

കോഴിക്കോട്. യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അഞ്ചംഗ സംഘം പോലീസ് പിടിയില്‍. മലപ്പുറം കാളികാവ് സ്വദേശികളാണ് പോലീസ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ യുവാവിനെയാണ് സംഘം തട്ടിക്കൊണ്ട് പോയത്.

കേസില്‍ കോഴിക്കോട് കാളികാവ് സ്വദേശികളായ സുഹൈല്‍, മുഹമ്മദ് മുര്‍ഷിദ്, തജ്ദാര്‍, ഫിറോസ്, അബ്ദുള്‍ ജലീല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പ്രതികള്‍ കോഴിക്കോട് കുന്ദമംഗലത്തുനിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്നാണ് വിവരം.