വന്‍ കുഴല്‍പ്പണ വേട്ട, രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി അഞ്ചുപേർ അറസ്റ്റിൽ

കണ്ണൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. കൂട്ടുപുഴയിൽ നിന്ന് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയുമായി അഞ്ചുപേർ അറസ്റ്റിൽ. കർണാടക-കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനക്കിടെ പുലർച്ചെ നാലുമണിയോടെയാണ് എക്സൈസ് പണം പിടികൂടിയത്.

തമിഴ്നാട് സ്വദേശികളായ അഞ്ചുപേരിൽ നിന്നാണ് പണം കണ്ടെത്തിയത്. സഞ്ചിയിൽ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിവച്ച നിലയിലുമായിരുന്നു പണം. സംശയാസ്പദമായ സാഹചര്യത്തെ തുടർന്ന് പോലീസ് വാഹനം പരിശോധിക്കുകയായിരുന്നു.

മലപ്പുറത്തേയ്ക്കാണ് പണം കൊണ്ടുപോകുന്നതെന്നാണ് ഇവർ എക്സൈസിനോട് പറഞ്ഞത്. ഇതു സംബന്ധിച്ച അന്വേഷണം എക്സൈസ് ആരംഭിച്ചിട്ടുണ്ട്.