ഊഞ്ഞാലിലെ കമ്പിയില്‍ കുടുങ്ങി അഞ്ച് വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്. ഇരുമ്പ് ഊഞ്ഞാലിന്റെ അടിയില്‍ കുടുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടയിലായിരുന്നു അപകടം. കോഴിക്കോട് മാവൂര്‍ ആശാരി പൂല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. ഓമശ്ശേരി അമ്പലക്കണ്ടിയിലെ കല്യാണമണ്ഡപത്തിലുള്ളു ഇരുമ്പ് ഉഞ്ഞാലില്‍ നിന്നാണ് കുട്ടി വിണത്.

കുട്ടിയും മാതാപിതാക്കളും വിവാഹത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതാണ്. കല്യാണമണ്ഡപത്തിലെ കുട്ടികളുടെ പാര്‍ക്കിലായിരുന്നു അപകടം. ഊഞ്ഞാലില്‍ നിന്നും വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല.