യമുന നദി താജ്മഹലിനെ തൊട്ടു, 498 അടി ഉയരത്തിൽ വെള്ളം, ചരിത്ര സ്മാരകം സംരക്ഷിക്കാൻ വൻ ശ്രമങ്ങൾ

പ്രളയത്തിൽ തൊട്ട് ലോക മഹാ വിസമയമായ ആഗ്രയിലെ താജ്മഹലും.അര നൂറ്റാണ്ടിനിടെ ആദ്യമായി യമുനാ നദി താജ്മഹലിന്റെ ഭിത്തികളേ തൊട്ട് ഒഴുകി. താജ്മഹലിന്റെ ഒരു പൂന്തോട്ടം യമുന നദിയുടെ വെള്ളത്തിൽ താജ്മഹലിന്റെ ഒരു പൂന്തോട്ടം മുങ്ങി.നദിയിലെ ജലനിരപ്പ് 497.9 അടിയിലെത്തിതുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് നദിയിലെ ജലനിരപ്പ് ഭയാനകമാംവിധം ഉയർന്നതിനെത്തുടർന്ന് തൊട്ടടുത്ത ദസറഘട്ടിൽ വെള്ളം കയറി.

ഇതിമദ്-ഉദ്-ദൗളയുടെ ശവകുടീരത്തിന്റെ പുറം ഭാഗങ്ങളിലും വെള്ളം കയറി. രാംബാഗ്, മെഹ്താബ് ബാഗ്, സൊഹ്‌റ ബാഗ്, കല ഗുംബാദ്, ചിനി ക റൗസ തുടങ്ങിയ സ്മാരകങ്ങൾ അപകടത്തിലാകുമെന്ന ആശങ്കകൾക്കിടയിൽ വലിയ തയ്യാറെടുപ്പുകൾ നടത്തുകയാണ്‌ അധികൃതർ.ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു എങ്കിലും ചരിത്ര സ്മാരകങ്ങളിൽ വെള്ളം കയറുമ്പോൾ നോക്കി നില്ക്കാനേ ആകുന്നുള്ളു.ഈ സ്മാരകങ്ങൾക്ക് ഇതുവരെ ഒരു കേടുപാടും സംഭവിച്ചിട്ടില്ല“ എന്നും പ്രളയം വെള്ളം ”താജിന്റെ ബേസ്മെന്റിൽ പ്രവേശിച്ചിട്ടില്ലെന്നും അധികാരികൾ അറിയിച്ചു. സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.

പ്രധാന സ്മാരകത്തിൽ വെള്ളം കയറുന്നത് തടയാനായി.താജിന്റെ ഡിസൈൻ തന്നെ ഇത്തരം രീതിയിലാണ്‌ പണിതിരിക്കുന്നത്. യമുന കരകവിഞ്ഞ് വന്നാലും താജിന്റെ ബേസ്മെന്റിലേക്ക് വെള്ളം കയറുന്നത് തടയുവാൻ വേണ്ടി തന്നെയാണ്‌ ആ വഴിക്ക് ശവകുടീരം രൂപകൽപ്പന ചെയ്തതെന്ന് എഎസ്ഐ ഉദ്യോഗസ്ഥർ പറഞ്ഞു.
“ഉയർന്ന വെള്ളപ്പൊക്കത്തിൽ പോലും പ്രധാന ശവകുടീരത്തിലേക്ക് വെള്ളം കയറാത്ത വിധത്തിലാണ് താജ്മഹൽ വികസിപ്പിച്ചത്. താജ്മഹലിന്റെ പിൻവശത്തെ ഭിത്തിയിൽ യമുന അവസാനമായി സ്പർശിച്ചത്.