വിവാദത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ പദവിയിൽ നിന്നും ചേതൻ ശർമ്മ രാജിവെച്ചു

ന്യൂഡൽഹി. ഒളിക്യാമറ ഓപ്പറേഷൻ വിവാദത്തിൽപ്പെട്ട ചേതൻ ശർമ്മ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ പദവിയിൽ നിന്ന് രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ്ഷാ രാജി സ്വീകരിച്ചതായാണ് വിവരം. നേരത്തേ ഒരു ദേശീയ ചാനൽ നടത്തിയ ഒളിക്ക്യാമറ ഓപ്പറേഷനിലാണ് ചേതൻ ശർമ്മയുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.

ഫിറ്റ്നസ് ഇല്ലാത്ത താരങ്ങൾ കളിക്കാനിറങ്ങുമ്പോൾ മരുന്ന് കുത്തിവെയ്ക്കുന്നു. വിരാട് കോലി രോഹിത് ശർമ ഈഗോ, കോലിയുടെ ക്യാപ്റ്റൻസി നഷ്ടമാക്കിയ കാര്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാണ് വെളിപ്പെടുത്തിയത്. ഇഷാൻ കിഷന്റെ ഇരട്ട സെഞ്ച്വറി സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ സാധ്യതകൾ അപകടത്തിലാക്കിയെന്നും അദ്ദേഹം പറയുകയുണ്ടായി.