ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസില്‍ വരുന്നത് അവകാശത്തിന്, പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസില്‍ വരുന്നത് അവകാശങ്ങള്‍ക്കാണെന്നും ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. അനാവശ്യ കാലതാമസം ഇല്ലാതാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോലിയുടെ ഭാഗമായ കിട്ടുന്ന സംതൃപ്തി വലിയ പ്രതിഫലമായി കാണുന്നുവെന്നും. സംസ്ഥാനം പുതിയൊരു ഭരണ സംസ്‌കാരത്തിലേക്ക് മെല്ലെ മാറുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെ പുകഴ്ത്തിയാണ് അവിടെയുള്ളവര്‍ സംസാരിക്കുന്നത്. എന്നാല്‍ നാട്ടില്‍ ജോലി ചെയ്യുന്നവരെക്കുറിച്ച് ഇങ്ങനെ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നാടിന് കൂടുതല്‍ ആശ്രയിക്കാവുന്ന സ്ഥലങ്ങളാണ് സര്‍ക്കാര്‍ ഓഫീസുകള്‍. അവിടേക്ക് വരുന്നവര്‍ ദയയ്ക്ക് വേണ്ടിവരുന്നവരാണെന്ന് ചിന്തിക്കരുതെന്നും ദയയ്ക്കല്ല അവകാശത്തിനായിട്ടാണ് അവര്‍എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.