മുംബൈ വിമാനത്താവളത്തില്‍ 12 കോടിയുടെ മയക്കുമരുന്നുമായി വിദേശ പൗരന്‍ പിടിയില്‍

മുംബൈ. മുംബൈ വിമാനത്താവളത്തിൽ വിദേശ പൗരനിൽ നിന്നും വൻ മയക്കുമരുന്നു വേട്ട. ഇയാളില്‍ നിന്നും 1.3 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. പിടികൂടിയ മയക്കുമരുന്ന് 12.98 കോടി രൂപ വിലവരുമെന്നാണ് കസ്റ്റംസ് പറയുന്നത്. ഇയാളുടെ ബാഗിനുള്ളി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

അതേസമയം മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ഹൈദരാബാദ് കസ്റ്റംസ് സെ നോ ടു ഡ്രഗ്സ് ക്യാമ്പൈന്‍ ജൂണ്‍ 27 ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 8.946.363 കിലോഗ്രാം മയക്കുമരുന്നാണ് ഇതുവരെ പിടിച്ചെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായിട്ടും ഉദ്യോഗസ്ഥര്‍ പറഞ്ഞു.