ദേഹാസ്വാസ്ഥ്യം; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശാരീരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസമടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പനിയും ശ്വാസതടസവും നെഞ്ചില്‍ അണുബാധയും കാരണമാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

ഇന്നലെ മുതല്‍ പനി അദ്ദേഹത്തിന് ക്ഷീണവുമുണ്ടായിരുന്നു. തുടര്‍ന്നാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മന്‍മോഹന്‍ സിംഗിനെ ചികിത്സിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് മന്‍മോഹന്‍സിംഗിന്റെ ഓഫീസിന്റെ പ്രതികരണം. 89കാരനായ അദ്ദേഹത്തിന് ഈ വര്‍ഷം ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.