മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയിൽ, പുനഃസംഘടന

കൊച്ചി . ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെയുള്ളവരെ പുതുതായി ഉള്‍പ്പെടുത്തി കൊണ്ടാണ് പുനഃസംഘടന. ക്രിസ്ത്യന്‍ വിഭാഗത്തിന് സംഘടനാതലത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് കണ്ണന്താനത്തെ ഉള്‍പ്പെടുത്തിയി ട്ടുള്ളത്.

അല്‍ഫോണ്‍സ് കണ്ണന്താനം, ഡോ. കെഎസ് രാധാകൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് പുതിയ കോര്‍ കമ്മിറ്റി അംഗങ്ങളായിട്ടുള്ളത്.

സംസ്ഥാന പ്രസിഡന്റ്, മുന്‍ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് മുന്‍പ് കോര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നത്. ഇതില്‍പ്പെടാത്ത ഡോ. കെഎസ് രാധാകൃഷ്ണനെ ഉള്‍പ്പെടുത്താന്‍ നേരത്തെ തീരുമാനം എടുത്തിരുന്നു. കേന്ദ്ര, സംസ്ഥാന തലത്തില്‍ ഭാരവാഹിത്വമൊന്നുമില്ലാതിരുന്ന കണ്ണന്താനത്തെ ഉന്നതല സമിതിയില്‍ ഉള്‍പ്പെടുത്തി ക്രിസ്ത്യന്‍ സമൂഹത്തിനു ആശ്വാസകരമായ തീരുമാനം ആണ് എടുത്തിരിക്കുന്നത്.