തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച നിലയിൽ; രണ്ട് പേർ മരിച്ചു

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടു പേർ മരിച്ചു. പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം. പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്.

വിഷം ഉള്ളിൽ ചെന്ന ശിവരാജൻ്റെ ഭാര്യ, മകൻ എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കടബാധ്യതയാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് സൂചന. ഇന്നു രാവിലെയാണ് നാലുപേരെയും വിഷയം കഴിച്ച നിലയിൽ കണ്ടെത്തിയത്.