മലപ്പുറത്ത് ഒരു കുടുബത്തിലെ നാല് പേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

മലപ്പുറം മുണ്ടുപറമ്പിൽ നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെയും ഭാര്യയെയും രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശികളായ സബീഷ് (37), ഭാര്യ ഷീന (38 ) , മക്കളായ ഹരിഗോവിന്ദ് (6 ) ശ്രീവർദ്ധൻ (രണ്ടര ) എന്നിവരെയാണ് മരിച്ചത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നിരവധി തവണ ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഷീനയുടെ ബന്ധുക്കൾ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. അയൽവാസികൾ വീട്ടിലെത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വാതിൽ ചവിട്ടിത്തുറന്നാണ് അകത്ത് കയറിയത്. രണ്ടു കുട്ടികളെ തറയിലും ഭാര്യയും ഭർത്താവിനെയും രണ്ടുമുറികളിലും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.