ഗോവയിൽ നിയന്ത്രണം വിട്ട കാർ നദിയിലേക്ക് വീണ് നാല് പേരെ കാണാതായി.

മുംബൈ. ഗോവയിൽ നിയന്ത്രണം വിട്ട കാർ നദിയിലേക്ക് വീണ് നാല് പേരെ കാണാതായി. വടക്കൻ ഗോവയിലെ സുവാരി പാലത്തിൽ നിന്നാണ് കൈവരി തകർത്ത് കാർ നദിയിലേക്ക് വീഴുന്നത്.

അമിത വേഗത്തിലായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതി നിടെയായിരുന്നു അപകടമെന്ന് ദൃക്സാക്ഷികൾ പറയുന്നു. നേവിയും കോസ്റ്റ്ഗാർഡും ചേർന്ന് തിരച്ചിൽ നടത്തി വരുന്നു.

സമീപഗ്രാമമായ ലൗട്ടോലിമിൽ നിന്നുള്ളവരാണ് മരണപ്പെട്ടത്. ഒരു സ്ത്രീയും അവരുടെ ഭർത്താവും സഹോദരനും സുഹൃത്തുമാണ് വാഹനത്തിലുണ്ടായിരു ന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.