നിയമസഭ കയ്യാങ്കളി കേസില്‍ നാല് യുഡിഎഫ് എംഎല്‍എമാരെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം. നിയമസഭ കയ്യാങ്കളി കേസില്‍ നാല് യുഡിഎഫ് എംഎല്‍എമാരെ പ്രതി ചേര്‍ത്തു. മുന്‍ എംഎല്‍എ ഗീതാ ഗോപിയുടെ പരാതുയുടെ അടിസ്ഥാനത്തിലാണ് നാല് യുഡിഎഫ് എംഎല്‍എമാരെ പ്രതി ചേര്‍ത്തത്. ഡൊമനിക് പ്രസന്റേഷന്‍, ശിവദാസന്‍ നായര്‍, എംഎ വാഹിദ്, എടി ജോര്‍ജ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്.

ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. ഒരു മാസം മുമ്പ് മ്യൂസിയം പോലീസ് രജിസ്ട്രര്‍ ചെയ്ത കേസ് രണ്ട് ദിവസം മുമ്പ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 2015 മാര്‍ച്ച് 13ന് ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് കയ്യാങ്കളി ഉണ്ടായത്.

ഒന്നാം പ്രതിയായ ശിവദാസന്‍ നായര്‍ ഗീതാഗോപിയെ തള്ളി താഴെയിട്ടെന്നും മറ്റ് മൂന്ന് പേര്‍ ചേര്‍ന്ന് ഗീതാ ഗോപിയെ തടഞ്ഞുവെച്ചുവെന്നാണ് പരാതി.