കസ്റ്റംസിന്റെയും സിബിഐയുടെയും പേരില്‍ വ്യാജ എഫ്‌ഐആര്‍ രേഖകള്‍ കാണിച്ച് തട്ടിപ്പ്

തിരുവനന്തപുരം. സിബിഐയുടെയും മുബൈയിലെ കസ്റ്റംസിന്റെയും പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. വ്യാജ രേഖകള്‍ കാണിച്ച് തിരുവനന്തപുരത്തു നിന്നും തളിപ്പറമ്പില്‍ നിന്നും രണ്ട് പേരില്‍ നിന്നാ.ി 2.85 കോടി തട്ടിയെടുത്തു. പണം നഷ്ടമായവര്‍ തിരുവനന്തപുരം സ്വദേശികളാണ്. ചാട്ടേഡ് അക്കൗണ്ടന്റായ 70 കാരനില്‍ നിന്നും 2.25 കോടിയും തളിപ്പറമ്പില്‍ ചികിത്സയില്‍ കഴിയുന്ന വ്യാപാരിയില്‍ നിന്നും 60 ലക്ഷവുമാണ് തട്ടിയെടുത്തത്.

അതേസമയം ചാര്‍ട്ടേഡ് അക്കൗണ്ടില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തട്ടിപ്പിന്റെ തുടക്കം. ചാര്‍ട്ടേഡ് അക്കൗണ്ടിനെ ഫോണില്‍ വിളിച്ചായിരുന്നു തട്ടിപ്പ്. അദ്ദേഹത്തിന്റെ ആധാര്‍ രേഖകള്‍ ഉപയോഗിച്ച് വിദേശേേത്തക്ക് അയച്ച പാഴ്‌സലില്‍ അഞ്ച് വ്യാജ പാസ്‌പോര്‍ട്ടുകളും 75 ഗ്രാം എംഡിഎംഎയും ഉണ്ടെന്നും മുബൈ കസ്റ്റംസില്‍ ഉടന്‍ ഹാജരാകണമെന്നുമായിരുന്നു സന്ദേശം.

തുടര്‍ന്ന് തട്ടിപ്പ സംഘം വീഡിയോ കോള്‍ വിളിച്ചുവെന്നും പരാതിക്കാരന്‍ പറയുന്നു. കേസ് സിബിഐക്ക് കൈമാറിയെന്ന് പറഞ്ഞ് എഫ്ആആര്‍ രേഖയും നല്‍കി. തുടര്‍ന്ന് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അക്കൗണ്ടിലുള്ള പണം സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് നല്‍കണമെന്നും പിന്നീട് പണം മടക്കി നല്‍കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.