ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യ ഓണക്കിറ്റ് നല്കാന്‍ സര്‍ക്കാര്‍ തീരുമാനം: റേഷന്‍കാര്‍ഡ് നല്‍കുന്ന കാര്യം പരിഗണനയില്‍

തിരുവനന്തപുരം: റേഷന്‍കാര്‍ഡ് ഇല്ലാത്ത ട്രാന്‍സ്ജെന്‍ഡേഴ്സിന് കാര്‍ഡ് നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യ ഓണക്കിറ്റ് നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

റേഷന്‍ കാര്‍ഡ് ഇല്ലാത്ത ട്രാന്‍സ്ജെന്‍ഡേഴ്സിന് കിറ്റ് നല്കാത്തതിനെതിരെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. നടന്‍ മണിയന്‍പിള്ള രാജുവിന് ഓണക്കിറ്റ് വീട്ടില്‍ എത്തിച്ച്‌ നല്‍കിയതിനെതിരെ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷത്തെയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.

പൊതുവിതരണ സംവിധാനത്തെ പിന്തുണയ്ക്കുന്നയാളാണ് മണിയന്‍ പിള്ള രാജു എന്നും അദ്ദേഹത്തിന്റെ സഹകരണത്തിന് നന്ദി അറിയിച്ചാണ് കിറ്റ് വീട്ടിലെത്തിച്ചതെന്നും മന്ത്രി വിശദമാക്കി.