ജി20 ഉച്ചകോടി സമാപിച്ചു, അധ്യക്ഷ പദവി ബ്രസീലിന് കൈമാറി മോദി

ന്യൂഡൽഹി : ജി20 അദ്ധ്യക്ഷപദവി ബ്രസീലിന് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബർ അവസാനത്തിൽ ജി20യുടെ വെർച്വൽ സെഷന് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2023 നവംബർ വരെ ജി20 അദ്ധ്യക്ഷപദവിയുടെ ഉത്തരവാദിത്തം ഭാരതത്തിനുണ്ട്. ഈ രണ്ട് ദിവസങ്ങളിൽ പങ്കുവെച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഈ അവസരത്തിൽ അവലോകനം ചെയ്യും.

നിർദ്ദേശങ്ങൾ വിശകലനം ചെയ്യുകയെന്നത് ഭാരതത്തിന്റെ കടമയാണ്. അവയുടെ പുരോഗതി എപ്രകാരം ത്വരിതപ്പെടുത്താമെന്നറിയാനായാണ് ഒരിക്കൽകൂടി അവലോകനം നടത്തണം. നവംബർ അവസാനം ഞങ്ങൾ ജി20-യുടെ വെർച്വൽ സെഷൻ നടത്തണമെന്ന് നിർദ്ദേശിക്കുന്നു. ഉച്ചകോടിയിൽ തീരുമാനമായ വിഷയങ്ങൾ വെർച്വൽ സെഷനിൽ അവലോകനം ചെയ്യാം. ഇവിടെ പങ്കുച്ചേർന്ന എല്ലാവരും വെർച്വൽ സെഷനിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ ജി20 ഉച്ചകോടി സമാപിച്ചതായി പ്രഖ്യാപിക്കുന്നു-പ്രധാനമന്ത്രി പറഞ്ഞു.

ജി20 നേതാക്കൾ രാവിലെ രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവസാന സെഷൻ തുടങ്ങുന്നതിനു മുൻപേ വിയറ്റ്‌നാമിലേക്കു തിരിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസെയും അവസാന സെഷനിൽ പങ്കെടുത്തില്ല.