ജി 20 യോഗം സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ, മൂന്ന് ദിവസം ഓഫീസുകളും സ്‌കൂളുകളും കടകളും അടച്ചിടും

ന്യൂഡല്‍ഹി. ജി 20 ഉച്ചക്കോടി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ 10വരെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ചിടും. സ്‌കൂളുകള്‍, മിനിസിപ്പല്‍ കോര്‍പ്പറേഷന്‍, സ്വകാര്യ ഓഫീസ് എന്നിവയാണ് അടച്ചിടുക. ഒപ്പം ബാങ്കുകളും കടകളും മൂന്ന് ദിവസത്തേക്ക് അടച്ചിടും. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ മൂന്ന് ദിവസം അവധിയായി പ്രഖ്യാപിക്കണമെന്ന് ഡല്‍ഹി പോലീസ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്. ലോകത്തിലെ വമ്പന്‍ ശക്തികളുടെ സംഗമമാണ് ജി 20 അതിനാല്‍ തന്നെ ലോക നേതാക്കള്‍ ഡല്‍ഹിയിലേക്ക് എത്തും. ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ പ്രഗതി മൈതാനിലാണ് ജി 20 നടക്കുന്നത്. ലോക നേതാക്കള്‍ എത്തുന്നതിനാല്‍ ഗതാഗത കുരുക്കും സാങ്കേത വെല്ലുവിളിയും ഒഴിവാക്കുവനാണ് അവധി പ്രഖ്യാപിച്ചത്.

അതേസമയം ജി 20യില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ സെപ്റ്റംബര്‍ എട്ടിന് തന്നെ എത്തിയേക്കും എന്നാണ് വിവരം. വിമാനത്താവളത്തില്‍ നിന്നും ഇവരുടെ വാഹനവ്യൂഹം കടന്ന് പോകാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത് ഡല്‍ഹി പോലീസിന് വലിയ വെല്ലുവിളിയാണ്.