ആണ്‍കുട്ടിയാണെന്ന് കരുതി വിദ്യാര്‍ഥിനിയെ നാലംഗസംഘം മര്‍ദ്ദിച്ചു

തിരുവനന്തപുരം. പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ ചേക്കോട്ടുകോണത്ത് ആക്രമണം. എസ്എന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിദ്യാര്‍ഥിനി സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിപ്പോകുവാന്‍ ബസ് സ്‌റ്റോപ്പിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. നാലംഗസംഘം രണ്ട് ബൈക്കില്‍ എത്തിയാണ് വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ചത്.

സംഘം വിദ്യാര്‍ഥിനിയുമായി തര്‍ക്കം ഉണ്ടാക്കിയിരുന്നു. ആണ്‍കുട്ടിയാണെന്ന് കരുതിയാണ് മര്‍ദ്ദിച്ചതെന്നും പിന്നീട് പെണ്‍കുട്ടിയാണെന്ന് മനസ്സിലായപ്പോള്‍ സംഘം ബൈക്കുമായി കടന്നു കളയുകയായിരുന്നുവെന്ന് പോത്തന്‍കോട് പോലീസ് പറയുന്നു. ആക്രമണത്തില്‍ കുട്ടിയുടെ ചെവിക്ക് പരിക്കുണ്ട്. അതേസമയം പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ച് പ്രതികളെ തിരിച്ചറിഞ്ഞതായിട്ടാണ് വിവരം. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.