വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച, പുക, ട്രെയിൻ ആലുവയിൽ പിടിച്ചിട്ടു

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച. കളമശേരി– ആലുവ സ്റ്റേഷന് ഇടയിൽവച്ചാണ് സി5 കോച്ചിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ട്രെയിൽ ആലുവയിൽ പിടിച്ചിട്ടു. അധികൃതരെത്തി പരിശോധന നടത്തുകയാണ്. എസിയിൽനിന്നാണ് വാതകചോർച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രശ്നം പരിഹരിച്ചശേഷം മാത്രമേ ട്രെയിൻ ആലുവയിൽനിന്ന് പുറപ്പെടുകയുള്ളൂ.