എല്ലാവർക്കും ആലിംഗനം, മോദിക്ക് മുന്നിൽ കൈകൂപ്പി ജോർജിയ മെലോണി

ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ചേർന്ന് നിൽക്കുന്ന സെൽഫി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നും നരേന്ദ്ര മോദിയുടെ ആരാധകയാണ്‌. മോദി അടുത്ത് വരുമ്പോൾ മെലോണി എന്ന ഇറ്റാലിയൻ ഭരണാധികാരി തന്റെ എല്ലാ തലക്കനവും ഒരു പ്രധാനമന്ത്രി എന്നതും ഒക്കെ മറക്കും. സാധാരണ ഒരു സ്ത്രീയേ പോലെ ആദരവോടും കൗതുകത്തോടും നരേന്ദ്ര മോദിയേ നോക്കി നില്ക്കും. ബഹുമാന പുരസരം ഇന്ത്യൻ രീതിയിൽ കൈകൾ കൂപ്പും. മലോണിയുടെ മോദി ഭക്തി ഇന്നും ഇനലയും തുടങ്ങിയതല്ല. ഒന്നാം മോദി ഇന്ത്യൻ പ്രധാനമനമന്ത്രി ആയപ്പോൾ മുതൽ നരേന്ദ്ര മോദിയുടെ ആരാധികയാണ്‌

ലോക സമ്മേളനം നടക്കുമ്പോൾ എല്ലാം നരേന്ദ്ര മോദിയുമായുള്ള സെല്ഫി എടുക്കൽ മെലോണിയുടെ ഒരു വിശേഷമാണ്‌. മോദിയുമായുള്ള സെൽ ഫി..മെലോണി തന്നെ സ്വന്തം ഫോണിൽ എപ്പോഴും എടുക്കും. ഇപ്പോൾ മോദിയെ അടുത്ത് കിട്ടിയാലും ഈ പതിവ് തെറ്റില്ല. ഇക്കുറി ജി 7 ഉച്ചകോടിയിലും അത് ആവർത്തിച്ചു ജി 7 ഉച്ചകോടിയിൽ ആദ്യം നേതാക്കളേ പരിചയപ്പെടുത്തുന്ന ചടങ്ങുണ്ട്. ആതിഥേയ രാജ്യമായ ഇറ്റലിയുടെ പ്രധാനമന്ത്രി മലോണിക്ക് വന്ന് എല്ലാവരും കൈ കൊടുക്കലും ആലിംഗനവും ആയിരുന്നു ഈ ചടങ്ങ്. എന്നാൽ നരേന്ദ്ര മോദിക്ക് ഇക്കുറി മെലോണി കൈകൊടുക്കാൻ വന്നു എങ്കിലും ഭാരതത്തിന്റെ പരമ്പരാഗത ശൈലി മതി എന്നും കൈകൂപ്പി മോദി നിൽക്കുകയായിരുന്നു.

കൈകൾ കൂപ്പി നിന്ന നരേന്ദ്ര മോദിക്ക് ഭാരതീയ ശൈലിയിൽ തിരികെയും കൈ കൂപ്പി മലോണി അഭിവാദനം ചെയ്തു. തുടർന്ന് മീറ്റീങ്ങിൽ കണ്ടപ്പോൾ നരേന്ദ്ര മോദിക്ക് ഷൈക്കാന്റ് കൊടുത്ത് കുശലം പറയുകയും ദെൽ ഫി എടുക്കുകയും ആയിരുന്നു. മോദിയും മെലോണിയുടെ കുട്ടികളും ആയുള്ള ചിത്രം. കുടുംബത്തേ പരിചയപ്പെടുത്തുന്ന ചിത്രം..എല്ലാം മെലോണി സൂക്ഷിക്കാറുണ്ട്. വെറും ഒരു സൗഹൃദം എന്നതിൽ ഉപരി ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് മോദി ഒരു കുടുംബ സുഹൃത്ത് കൂടിയാണ്‌. ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ഉച്ചകോടിക്കിടെ മിസ് മെലോണി വെള്ളിയാഴ്ച എടുത്ത ചിത്രം, രണ്ട് നേതാക്കളും പുഞ്ചിരിച്ച് നില്ക്കുന്നതാണ്‌

കഴിഞ്ഞ വർഷം പോലും ദുബായിൽ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരു നേതാക്കളും എടുത്ത സെൽഫി ഇൻ്റർനെറ്റിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.COP28-ലെ നല്ല സുഹൃത്തുക്കൾ. #മെലോഡി,” മെലോണി ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയിരുന്നു.ജി7 ഔട്ട്‌റീച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ മിസ് മെലോണിയുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച ഇറ്റലിയിലെത്തിയത്.

ജി7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ചർച്ച നടത്തുകയും ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നതനുസരിച്ച്, തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായതിന് എംഎസ് മെലോണി പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.ഇതിനിടെ മെലോണിക്ക് ചെയ്ക്കാന്റ് നല്കുന്ന ചിത്രങ്ങൾ നരേന്ദ്ര മോദി തന്റെ ഫേസ്ബുക്കിലും എക്സിലും പങ്കുവയ്ച്ചു.നന്ദി മെലോണി .. എന്നും പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി വളരെ നല്ല കൂടിക്കാഴ്ച്ച നടത്തി. എന്നും മോദി എഴുതി.

ഉച്ചകോടിയുടെ ഭാഗമാകാൻ ഇന്ത്യയെ ക്ഷണിച്ചതിനും അതിശയകരമായ ക്രമീകരണങ്ങൾക്കും മലോണിക്ക് മോദി നന്ദി പറഞ്ഞു.വാണിജ്യം, ഊർജം, പ്രതിരോധം, ടെലികോം തുടങ്ങിയ മേഖലകളിൽ ഇന്ത്യ-ഇറ്റലി ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള വഴികൾ ഞങ്ങൾ ചർച്ച ചെയ്തു. ജൈവ ഇന്ധനങ്ങൾ, ഭക്ഷ്യ സംസ്കരണം, നിർണായക ധാതുക്കൾ തുടങ്ങിയ ഭാവി മേഖലകളിൽ നമ്മുടെ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. എന്നും മോദി മെലോണിക്ക് നല്കിയ നന്ദി കുറിപ്പിൽ അറിയിച്ചു

ജി7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ ആലിംഗനം ചെയുന്ന മോദിയും ശ്രദ്ദേയമായി ഉച്ചകോടിയില്‍ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാര്‍പാപ്പയെ പ്രധാനമന്ത്രി കണ്ടത്. മാര്‍പാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി, കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു. ജി7 ചര്‍ച്ചയില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ പങ്കെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്. സാധാരണ ഇത്തരം വേദികളില്‍ മാര്‍പാപ്പ എത്താറില്ല. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. ഇറ്റലിയിലെ ബോര്‍ഗോ എഗ്‌സാനിയയിലാണ് രണ്ട് ദിവസത്തെ ഉച്ചകോടി നടന്നത്.ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പുലര്‍ച്ചെ ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു.