പത്തനംതിട്ടയിൽ 13 വയസുള്ള പെൺകുട്ടി മുങ്ങി മരിച്ചു

പത്തനംതിട്ട തിരുവല്ലയിൽ 13 വയസുള്ള പെൺകുട്ടി മുങ്ങി മരിച്ചു. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയാണ് ഇന്ന് രാവിലെ 7 മണിയോടെ മുങ്ങി മരിച്ചത്. മണിമലയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പെൺകുട്ടി കല്ലുങ്കൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. 9 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.