11-കാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; അച്ഛന്‍ പോലീസ് ഉദ്യോഗസ്ഥനാണെന്നും ഫോണില്‍ വിളിക്കാനും ആവശ്യപ്പെട്ട് കുട്ടി

ആലപ്പുഴ. അമ്പലപ്പുഴില്‍ 11-കാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. എന്നാല്‍ യുവാവിന്റെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം കുട്ടി ബുദ്ധപരമായി നേരിട്ടു. ഇളയകുട്ടിയെ അമ്മ സ്‌കുളില്‍ കൊണ്ടുപോയി വിടാന്‍ പോയസമയത്തായിരുന്നു സംഭവം.

അമ്പലപ്പുഴ കാക്കാഴം സ്വദേശികളായ ശരത് ആസ്മിന്‍ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോകുവാന്‍ ഒരു യുവാവ് ശ്രമിച്ചത്. ശിനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.

കുട്ടി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമ്മയ്ക്കും അനുജത്തിക്കും വാഹനാപകടം സംഭവിച്ചുവെന്നും താന്‍ അച്ഛന്റെ സുഹൃത്താണെന്നും പറഞ്ഞാണ് കുട്ടിയെ യുവാവ് തട്ടിക്കൊണ്ട് പോകുവാന്‍ ശ്രമിച്ചത്.

എന്നാല്‍ കുട്ടി വീടിന്റെ വാതില്‍ തുറന്നില്ല. പിതാവ് പോലീസ് ഉദ്യോഗസ്ഥനാണെന്നും ഫോണില്‍ വിളിക്കുവാനും ആവശ്യപ്പെട്ടതോടെ യുവാവ് കടന്നുകളയുകയായിരുന്നു. പിന്നീട് അമ്മ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു. കെഎസ്ഇബി ജീവനക്കാരനാണ് ശരത്ത്.