സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 600 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 36,720 രൂപയിലെത്തി. 75 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4590 രൂപയിലെത്തി. ഇന്നലെ 36,120 രൂപയായിരുന്നു പവന്റെ വില. ഡോളറിന് ആഗോള വിപണിയില്‍ കനത്ത നഷ്ടം നേരിട്ടതോടെ സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 1,830 ഡോളര്‍ നിലവാരത്തിലെത്തിയതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

കഴിഞ്ഞ 21 ദിവസത്തിനിടെ സ്വര്‍ണവില മൂവായിരം രൂപയോളം താഴ്ന്നിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ അടുപ്പിച്ച് മൂന്നു ദിവസമായി വില ഉയരുന്നത്. ഈ ദിവസങ്ങള്‍ക്കിടെ പവന് ആയിരം രൂപയാണ് വര്‍ദ്ധിച്ചത്. ആഗോള വിപണിയുടെ ചുവടു പിടിച്ച് ആഭ്യന്തര വിപണിയിലും സ്വര്‍ണവില കുറയുകയായിരുന്നു.