മലദ്വാരത്തിൽ നിന്നടക്കം സ്വർണ്ണം എടുത്ത് ഉരുക്കുന്ന തട്ടാൻ വലയിൽ,കണ്ണൂർ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന സ്വർണ്ണം ഉരുക്കുന്നത് ഇവിടെ

കണ്ണൂർ കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തുന്ന സ്വർണ്ണം ശേഖരിച്ച് ഉരുക്കി നല്കുന്ന തട്ടാൻ തലശേരിയിൽ. ഇതുമായി ബന്ധപ്പെട്ട് തട്ടാനേ പ്രാഥമികമായി ചോദ്യം ചെയ്തു എന്ന വിവരങ്ങൾ കർമ്മ ന്യൂസിനു ലഭ്യമായി. സ്വർണ്ണക്കടത്തുക്കാരുടെ സ്വർണ്ണം വാങ്ങുന്ന ഏജൻ്റിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു..തലശ്ശേരിക്കടുത്ത പുന്നോൽ സ്വദേശിയായ തട്ടാനാണ് ഇതിന് പിന്നിൽ എന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തുന്ന ഈ സ്വർണ്ണം ഇയാൾ വാങ്ങും.കിലോ കണക്കിനു സ്വർണ്ണം ഇയാൾ ഉരുക്കി കട്ടകളാക്കി ജ്വല്ലറികളിൽ എത്തിക്കുകയാണ്‌ ചെയ്യുന്നത്.

വിമാനത്താവളത്തിൽ വിവിധ രൂപത്തിലും ഒളിപ്പിച്ചും രഹസ്യ ഭാഗത്തും ഒക്കെ കൊണ്ടുവരുന്ന സ്വർണ്ണം പുറത്തെടുത്ത് ശ്ചീകരിക്കാൻ വിദഗ്ദനാണ്‌ ഈ തട്ടാൻ.ഇയാളുടെ മകന് അടുത്തക്കാലത്തായി വയനാട്ടിലെ റിസോർട്ട് ഉടമകളുമായി അടുത്ത ബന്ധമാണ് ഉള്ളത്. ലഹരി ഉല്പന്നങ്ങൾ എത്തിക്കുന്നതായും ബന്ധമുണ്ട്.മാഹിയിലെ പോലീസുക്കാരുടെ ദൃശ്യങ്ങൾ പുറത്താക്കിയത് ഇയാളുടെ മകനാണ്. ആ സമയം ഇവനും റിസോർട്ടിൽ ഉണ്ടായിരുന്നു.കൂടെ മാഹി സ്വദേശിയും.

ഇയാളുടെ സഹോദരന് വൻകിട ജ്വവല്ലറികളെ വെല്ലുന്ന സ്വർണ്ണ നിർമ്മാണ സ്ഥാപനം തന്നെ ഉണ്ട്.കള്ള കടത്ത് സ്വർണ്ണം പൊട്ടിച്ചതും മറ്റും വാങ്ങുന്നത് ഇയാളാണ്. ആരും അറിയാതെ രാത്രികാലങ്ങളിലാണ് ഇയാളുടെ ഇടപാട്.തലശ്ശേരിൽ ജ്വവല്ലറി ഉടമ കൊല്ലപ്പെട്ടപ്പോൾ ഇയാളെ സി.ബി.ഐ.സംഘം ചോദ്യം ചെയ്തിരുന്നു.ദിനേശൻ കൊലപാതകത്തിലെ പ്രതികളെ പിടികൂടാത്തത് ഇയാളുടെ തന്ത്രപരമായ നീക്കമാണെന്ന് നാട്ടുക്കാർ പോലും ആരോപിക്കുന്നു.

തലശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള മെയിൻ റോഡിലെ ജ്വല്ലറിയിൽ ദിനേശനെയാണ്‌ മുമ്പ് മാഫിയകൾ കൊലപ്പെടുത്തിയത്. പൊലീസിന്റെ മൂക്കിന് താഴെ നടന്ന കൊലപാതകക്കേസിലെ പ്രതികളെക്കുറിച്ചുള്ള സൂചന പോലും നൽകാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട ദിനേശന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമുൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും പ്രതികളെ മാത്രം കണ്ടെത്തിയിരുന്നില്ല. സംസ്ഥാനത്തിന് പുറത്തും പൊലീസ് അന്വേഷണം നടത്തിയിരുന്നു.