ഈന്തപ്പഴത്തിനുള്ളിൽവെച്ച് സ്വർണ്ണക്കടത്ത്, ഐഡിയ കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ

എറണാകുളം: കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം അധികൃതർ പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരിലായിരുന്നു സ്വർണം കാർഗോയിൽ എത്തിയത്. ഇയാൾക്ക് വേണ്ടി മറ്റ് രണ്ടുപേരാണ് സ്വർണം ഏറ്റുവാങ്ങിയത്. പാഴ്‌സൽ നൽകുന്നതിന് മുൻപ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

ഈന്തപഴത്തിന്റെ കുരുവെന്ന് തോന്നിക്കുന്ന തരത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. പതിനാറ് കിലോ ചരക്കാണ് ഇയാൾ കാർഗോവഴി അയച്ചത്. ഇവിടെ പരിശോധന ശക്തമാണോയെന്ന്അറിയാൻ വേണ്ടിയാകും ഇത്തരമൊരു പരീക്ഷണം നടത്തിയതെന്നനാണ് അധികൃതരുടെ നിഗമനം.

സോപ്പ് സെറ്റ്, മിൽക്ക് പൗഡർ, കളിപ്പാട്ടം, ഷാംപൂ, ഹെയർ ക്രീം എന്നിവയും ചരക്കിൽ ഉണ്ടായിരുന്നു. ഫ്‌ളോ ഗോ ലോജിസ്റ്റിക്‌സ് എന്ന ഏജൻസി വഴിയാണ് ഇയാൾ സ്വർണം കടത്തിയത്. 60 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി.