ബംഗാളിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, അനേകം യാത്രക്കാർ അപകടത്തിൽപെട്ടു, അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ന്യൂ ജൽപായ്‌ഗുരിക്ക് സമീപമുള്ള രംഗപാണി സ്‌റ്റേഷനു സമീപം പിന്നിൽ നിന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു.യാത്രാ വണ്ടിയുടെ 2 കോച്ചുകൾ തെറിച്ചുപോയി. തകർന്ന കോച്ചിനുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സി അപകടം വിവരിച്ചു.രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനും യാത്രക്കാർക്ക് സഹായം നൽകുന്നതിനുമായി ദുരന്ത പ്രതികരണ ടീമുകളെ സ്ഥലത്തേക്ക് അയച്ചതായി അറിയിച്ചു.

ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവ പ്രദേശത്ത് നടന്ന ഒരു ദാരുണമായ ട്രെയിൻ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്ന മമത ബാനർജി പറഞ്ഞു.രക്ഷാപ്രവർത്തനത്തിനായി ഡിഎം, എസ്പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.