എന്റെ പ്രണയം, അമൃതക്കൊപ്പം വീണ്ടും ​ഗോപി സുന്ദർ

ഗായകൻ ​ഗോപി സുന്ദറിനോടൊപ്പമുള്ള ഫോട്ടോ ചർച്ചയായതോടെ അമൃത സുരേഷിന്റെ ഓരോ പുത്ത പോസ്റ്റിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അമൃത സുരേഷിനൊപ്പമുള്ള തന്റെ പുതിയ സെൽഫി പങ്കുവച്ച് സംഗീത സംവിധായകൻ ഗോപിസുന്ദർ. ‘LOVE’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

തന്റെ മകൾ പാപ്പു എന്ന അവന്തിക നാളുകൾക്ക് ശേഷം സ്‌കൂളിലേക്ക് പോവുന്നതിന്റെ ചിത്രം അമൃത സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു. എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക് പോവുകയാണെന്ന കുറിപ്പോടെയാണ് അമൃത ഫോട്ടോ പോസ്റ്റ് ചെയ്തത്. യൂണിഫോമും ബാഗും കുടയും കിറ്റുമൊക്കെയായി ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് പാപ്പു. മൈ ഹാപ്പി പാപ്പുവെന്ന ക്യാപ്ഷനോടെ ഗോപി സുന്ദറും ചിത്രം സ്റ്റോറിയാക്കി.

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു.

നടൻ ബാലയുമായി അമൃത പ്രണയത്തിലാവുകയും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർ പിരിയുകയായിരുന്നു. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്‌നേഹത്തോടെ വിളിക്കുന്നത്. യൂട്യൂബ് വീഡിയോകളിലും അമൃതയുടെയും അഭിരാമിയുടെയും സോഷ്യൽ മീഡിയകളിലും പാപ്പു ഇടയ്ക്ക് എത്താറുണ്ട്