സര്‍ക്കാരില്‍നിന്ന് എന്ത് ഉപദേശവും സ്വീകരിക്കും, എന്നാല്‍ സമ്മര്‍ദത്തിന് വഴങ്ങില്ല, വി സി നിയമനത്തിൽ ​ഗവർണർ

തിരുവനന്തപുരം. സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കാന്‍ തന്നെ കിട്ടില്ല, എന്നാൽ എന്ത് ഉപദേശവും സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കാന്‍ തന്നെ കിട്ടില്ലെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഒരിക്കല്‍ മാത്രമാണ് താന്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിനു വഴങ്ങിയതെന്ന്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പറഞ്ഞു. അന്നു താന്‍ ചെയ്തത് തെറ്റായിരുന്നെന്ന് നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്.

എജിയുടെ നിയമോപദേശം ഇല്ലായിരുന്നുവെങ്കില്‍ രാഷ്ട്രീയ സമ്മര്‍ദത്തെ താന്‍ ചെറുത്തു തോല്‍പ്പിച്ചേനേ. നിയമപ്രശ്‌നങ്ങളില്‍ എന്തെങ്കിലും ആശയക്കുഴപ്പമുണ്ടായാല്‍ എജിയെ അല്ലാതെ ആരെയാണ് താന്‍ സമീപിക്കേണ്ടതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

സംസ്ഥാനത്തെ പല സര്‍വകലാശാലകളിലും വിസി പദവി ഒഴിഞ്ഞുകിടക്കുകയാണ്. ചിലയിടത്ത് ഒരു വര്‍ഷമായി വിസിയില്ല. സര്‍ക്കാരാണ് ഇതിനു കാരണം. സര്‍വകലാശാലകളില്‍ ചാന്‍സലര്‍ക്കു സ്വതന്ത്രമായി ഇടപെടാമെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ തന്നെ നിയമന പ്രക്രിയയ്ക്കു താന്‍ തുടക്കമിട്ടിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതു പൂര്‍ത്തിയാക്കാന്‍ അല്‍പ്പ സമയം കൂടി എടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.