ഏപ്രില്‍ ആറിന് മധ്യവേനല്‍ അവധി തുടങ്ങാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം. സ്‌കൂളിലെ മധ്യവേനല്‍ അവധി ഏപ്രില്‍ ആറിന് തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു. അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മധ്യവേനല്‍ അവധി ഏപ്രില്‍ ആറിന് തുടങ്ങാനുള്ള വകുപ്പ് തീരുമാനത്തെ അധ്യാപകര്‍ എതിര്‍ത്തു. 2023-24 അക്കാദമിക വര്‍ഷത്തെ അധ്യായന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്തി.

മുമ്പ് തീരുമാനിച്ചത് 210 ദിവസമായിരുന്നു. മുഴുവന്‍ ശനിയാഴ്ചകളും അധ്യയന ദിവസമാണെന്ന പ്രചാരണം ശരിയല്ലെന്നുംഅദ്ദേഹം പറഞ്ഞു. അതേസം 210 ദിവസം ആക്കി ഉയര്‍ത്തുന്നതിനാണ് രണ്ട് മാസം നീളുന്ന മധ്യവേനല്‍ അവധിയിലെ ആദ്യ ആഴ്ച കൂടി പ്രവര്‍ത്തി ദിവസമാക്കിയത്. ഇതോടെ മധ്യവേനല്‍ അവധി ഏഴ് ആഴ്ചയായി ചുരുങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു.

ഈ വര്‍ഷം 13 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കും. അതിനൊപ്പം വേനല്‍ അവധിക്കാലത്തെ അഞ്ച് ദിവസങ്ങള്‍ കൂടി ചേര്‍ത്താണ് 210 പ്രവര്‍ത്തി ദിവസമാക്കിയത്. അതേസമയം വേനല്‍ അവധിയെക്കുറിച്ച് വിദ്യാഭ്യാസ ചട്ടത്തില്‍ കൃത്യമായി പറയുന്നുണ്ടെന്നും ഇത് സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുകയായിരുന്നു.