ദുർഗാപൂജ ആഘോഷമാക്കി ഗവർണ്ണർ ആനന്ദബോസ്, സാധാരണക്കാർക്കും തൊഴിലാളികൾക്കുമൊപ്പം സമ്മാനം നല്കിയും, മധുരം പങ്കിട്ടും ​ഗവർണർ

ദുർ​ഗാപൂജാ സാധാരണക്കാർക്കും തൊഴിലാളികൾക്കുമൊപ്പം ആഘോഷമാക്കി പശ്ചിമബംഗാൾ ​ഗവർണർ ഡോ. സി വി ആനന്ദബോസ്. ലഭിച്ച ഗവർണർ സ്ഥാനം ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ച ആഘോഷമാക്കുകയാണ് അദ്ദേഹം തൊഴിലാളികൾക്ക് മധുരം നൽകി കുഞ്ഞുങ്ങൾക്ക് സമ്മാനം നൽകി കടകളിൽ എത്തി കച്ചവടക്കാരെ കണ്ട് ഒരു ഗവർണർക്ക് എങ്ങനെ ജനകീയനാകാം എന്ന് കാണിച്ചു തരികയാണ് അദ്ദേഹം. എല്ലാം Zകാറ്റ​ഗറി സുരക്ഷയുമൊക്കെയുള്ള ​ഗവർണർ ആനന്ദബോസ് തന്നെ.

ദുർ​ഗാ പൂജാ മഹോത്സവത്തിന് നിറവും മനുഷ്യമുഖവും നൽകുകയാണ് ഗവർണർ. പ്രതിഭ തെളിയിച്ച വ്യക്തികളെയും പ്രസ്ഥാനങ്ങളും കണ്ടെത്തി ആദരിക്കുന്നതിനായി രാജ്ഭവൻ ആദ്യമായി ഏർപ്പെടുത്തിയ ദുർഗാ ഭാരത് പുരസ്കാരങ്ങൾ ആ ചടങ്ങിൽ സമ്മാനിച്ചു. രാജഭവനിലും വൻ പരിപാടികൾ നടത്തി. ആശയങ്ങളുടെ തമ്പുരാൻ എന്ന പേര് എടുത്ത ഗവർണർ രൂപകല്പന ചെയ്ത മിഷൻ കലാക്രാന്തി എന്ന സാംസ്കാരിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ദുർഗാ പൂജ ആഘോഷങ്ങൾക്ക് രാജഭവനിൽ തുടക്കം കുറിച്ചത്.

ബാലഭവനത്തിലും വൃദ്ധസദനത്തിലും താമസിക്കുന്ന കുട്ടികൾക്കും മുതിർന്ന സ്ത്രീകൾക്കും വേണ്ടി സ്നേഹപൂർവ്വം ഉപഹാരങ്ങൾ സമർപ്പിച്ചു. അവർക്ക് പഴങ്ങളും മധുരപലഹാരങ്ങൾ സമ്മാനിച്ചു. അതിദരി​ദ്രർ താമസിക്കുന്ന ബാബുഹട്ടിലെത്തി കുട്ടികൾ സ്ത്രീകൾ മുതിർന്ന പൗരന്മാർ എന്നിവർക്ക് മധുരപലഹാരവും സമ്മാനങ്ങളും പൂജ ആഘോഷിക്കാൻ സാമ്പത്തിക സഹായവും നൽകി.